KudayathoorLocal Live

വയനക്കാവ് ദേവീക്ഷേത്രത്തില്‍ കുംഭപ്പൂര മഹോത്സവവും പൊങ്കാലയും നാളെ മുതല്‍

കുടയത്തൂര്‍ : വയനക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോല്‍വത്തിന് ശനിയാഴ്ച തുടക്കമാകും. ഒന്നാം ഉത്സവദിവസമായ നാളെ രാവിലെ 5ന് നടതുറക്കല്‍, 5.30ന് ഗണപതി ഹോമം, 6.30ന് പ്രഭാത പൂജ, 9ന് പൊങ്കാല, 11.30ന് മകം തൊഴില്‍, 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് 5ന് നടതുറക്കല്‍, 6.30 ന് ദീപാരാധന, 7ന് പൂമൂടല്‍, 8ന് തിരുവാതിര, 8.30ന് നൃത്തനൃത്യങ്ങള്‍.

രണ്ടാം ഉത്സവദിവസമായ 25 ന് രാവിലെ പതിവു പൂജകള്‍, വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് ദീപാരാധന, 7ന് ഭജന, 8ന് പ്രഭാഷണം, 8.30ന് താലപ്പൊലി ഘോഷയാത്ര 9.30 അന്നദാനം, 10ന് കാഞ്ഞിരപ്പള്ളി അമല അവതരിപ്പിക്കുന്ന ഗാനമേള, പുലര്‍ച്ചെ 2ന് ഗരുഡന്‍ പറവ. 3-ാം ഉത്സവദിവസമായ 26ന് രാവിലെ പതിവു പൂജകള്‍, വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് ദീപാരാധന, 7.30ന് കളമെഴുത്തുംപാട്ടും, 8ന് ഉത്രം ഇടി
എന്നിവയാണ് പ്രധാന ഉത്സവ പരിപാടികള്‍.

 

Related Articles

Back to top button
error: Content is protected !!