Idukki

കുട്ടിക്കൊരു വീട് പദ്ധതി തുടര്‍ന്നും നടപ്പിലാക്കും: കെ.എസ്. ടി. എ

ഇടുക്കി :കെ.എസ്.ടി.എ ജില്ല കൗണ്‍സില്‍ തൊടുപുഴ ഡയറ്റ് ലാബ് സ്‌കൂള്‍ ഹാളില്‍ നടന്നു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കെ.വി അനീഷ് ലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ ആര്‍. മനോജ് അധ്യക്ഷത വഹിച്ചു. മുന്‍വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ കുട്ടിക്കൊരു വീട് പദ്ധതി വരും വര്‍ഷങ്ങളിലും ഏറ്റെടുക്കന്‍ കൗണ്‍സില്‍ തീരുമാനിച്ചു. വിവിധ ഉപജില്ലകളില്‍ നിന്നും ജിതീഷ്, അമ്പിളി, സുമി, ജാസ്മിന്‍, ബിജു, മനു മോന്‍,ശ്രീജിത്ത്, വിമല എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയംഗം എ എം ഷാജഹാന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഷാജിമോന്‍ കെ. ആര്‍, എം. രമേഷ്, അപര്‍ണ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. എം. ആര്‍. അനില്‍കുമാര്‍ (സെക്രട്ടറി), എം. തങ്കരാജ് (ട്രഷറര്‍), കെ.ജെ ത്രേസ്യാമ്മ, കെ.എസ് സജി (വൈ.പ്രസിഡന്റ്), എക്സി. കമ്മിറ്റി അംഗങ്ങളായി എസ്. ആര്‍.സുരേഷ് കുമാര്‍, ഷീബ മുഹമ്മദ്, ജില്ല കമ്മിറ്റി അംഗങ്ങളായി ബിജു ജോര്‍ജ്, അമ്ബിളി പി.ബി , ഷിമു പി എച്ച് എന്നിവരെ തെരെഞ്ഞെടുത്തു. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ സി. യേശുദാസ് ,.ടി ബി മോളി,ജില്ലാ എക്സിക്യൂട്ടീവ് പി.കെ. ഗംഗാധരന്‍,ജില്ലാ കമ്മറ്റിയംഗം എം ടി ഉഷാകുമാരി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.സംസ്ഥാന ട്രഷറര്‍ റ്റി.കെ. ഷാഫി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!