ChuttuvattomIdukki

ഭൂനിയമ ഭേദഗതി; ഇടതു സർക്കാരിന്റെ ശിരസ്സിൽ മറ്റൊരു പൊൻതൂവൽ കൂടിയെന്ന് കെ.കെ. ശിവരാമൻ

ഇടുക്കി: ജില്ലയിലെ ജനങ്ങളുടെ ജീവിതത്തിൽ ഇരുൾ പടർപ്പുകൾ നിറച്ച ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാവുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ.കെ. ശിവരാമൻ പറഞ്ഞു. എന്നും ജനങ്ങളോടൊപ്പം നിലകൊണ്ടിട്ടുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാനും അതിനനുസൃതമായി ചട്ടങ്ങൾ ഭേദഗതി ചെയ്യാനും ഈ സമ്മേളനത്തിൽ തന്നെ നിയമം അവതരിപ്പിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ഭൂപ്രശ്‌നങ്ങളുടെ പേരിൽ കോൺഗ്രസും യു.ഡി.എഫും നടത്തിവരുന്ന സമരങ്ങൾ അവർ കഴിഞ്ഞ കാലത്ത് സ്വീകരിച്ച ജനവഞ്ചനയുടെ പശ്ചാത്താപമായി വേണം കാണാൻ. ഇനിയും ഏറെ ദൂരം സഞ്ചരിക്കാൻ ഉണ്ട്. കൈയേറ്റ മാഫിയയെ പൂർണമായും അമർച്ച ചെയ്യണം. ചിന്നക്കനാൽ മേഖലയിൽ കൈയേറ്റക്കാരുടെ കൈവശമുള്ള 100 കണക്കിനേക്കർ ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കർഷകർ തൊഴിലാളികൾക്കും തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യണം. വട്ടവട, കാന്തല്ലൂർ, മറയൂർ, പഞ്ചായത്തുകളിലെ കൈവശകൃഷിക്കാർക്ക് പട്ടയം അനുവദിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം. നിയമകുരുക്കുകൾ അഴിയുന്നതിലൂടെ ജില്ലയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്ന നിർമ്മാണ നിയന്ത്രണം അടക്കമുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാവുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേട്ടങ്ങളുടെ കൂട്ടത്തിലെ ഒരു പൊൻതൂവലാണിതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!