ChuttuvattomThodupuzha

ഭൂനിയമ ഭേദഗതി: ജനുവരിയില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും

തൊടുപുഴ: ഭൂനിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകിയാല്‍ ജനുവരിയില്‍ പതിനായിരങ്ങള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. തൊടുപുഴയില്‍ ജനകീയ വിജയ സന്ദേശ യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ സി.വി. വര്‍ഗീസ്. ഭൂ നിയമ ഭേദഗതി ജനങ്ങളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പാണ്. അതിനെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ല. വിജയ സന്ദേശ ജാഥ ജില്ലയില്‍ മാത്രം അവസാനിക്കുന്നില്ല. ഭൂ നിയമ ഭേദഗതിയുടെ ഗുണഫലം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങും വരെ വിശ്രമമില്ലാതെ മുന്നോട്ട് പോകും. ഭൂ നിയമ ഭേദഗതി വിഷയത്തില്‍ ജില്ലയെ ഒറ്റിക്കൊടുത്തവരും വഞ്ചിച്ചവരും ഉണ്ട്. അവരാണ് ബില്ലില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. ഒറ്റുകാര്‍ക്കുള്ള താക്കീതാണ് വിജയ സന്ദേശ ജാഥയിലേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍. 383 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചെത്തിയ ജാഥയ്ക്ക് ഗംഭീര വരവേല്‍പ്പാണ് തൊടുപുഴയില്‍ ലഭിച്ചത്. ഭൂ നിയമ ഭേദഗതിയിലൂടെ പുതിയ ഇടുക്കിയും പുതിയ മുന്നേറ്റവും ജില്ലയില്‍ രൂപപ്പെടുമെന്ന് സി.വി. വര്‍ഗീസ് പറഞ്ഞു. എല്‍.ഡി.എഫില്‍ കൂടിയാലോചിച്ചും സമാനമനസ്‌ക്കരെ ഒരുമിപ്പിച്ചും ബഹുജനങ്ങളെ അണിനിരത്തിയുമാകും രാജ്ഭവന്‍ മാര്‍ച്ചെന്ന് സി.വി. വര്‍ഗീസ് വ്യക്തമാക്കി.

 

Related Articles

Back to top button
error: Content is protected !!