ArakkulamChuttuvattom

ഭൂപതിവ് നിയമ ഭേദഗതി ബില്‍; അറക്കുളം എല്‍ഡിഎഫ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി

തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതിന് എല്‍ഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി. എല്‍ഡിഎഫ് അറക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ,ഭൂപതിവ് നിയമ ഭേദഗതി നടപ്പിലാക്കണമെന്ന ഇടുക്കിയിലെ കര്‍ഷകരുടെ വര്‍ഷങ്ങളായ ആവശ്യം സാധ്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായ് വിജയനും ,മന്ത്രിമാരായ കെ രാജനും ,റോഷി അഗസ്റ്റ്യനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മൂലമറ്റത്ത് പ്രകടനവും,യോഗവും നടത്തി. പിഡി സുമോന്‍ ,ടോമി നാട്ടുനിലം ,ഗീതാ തുളസീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എം ചാക്കോ, സിബി മാളിയേക്കല്‍, അമല്‍കുഴിക്കാട്ടുകുന്നേല്‍,മോഹനന്‍, രതീഷ് ടി ക്രിസ്റ്റി, ജോമോന്‍ തുടങ്ങിയവര്‍ ആഹ്ലാദപ്രകടനത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!