Idukki

ഭൂമിയിടപാട് കേസ്; മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് ഓഫീസില്‍ ഹാജരായി

ഇടുക്കി: ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മൊഴിയെടുപ്പിന് ഹാജരായി. തൊടുപുഴ വിജിലന്‍സ് ഓഫീസിലാണ് ഹാജരായത്. രജിസ്‌ട്രേഷനില്‍ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയുടെ മൊഴി എടുക്കുന്നത്.പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. മാസപ്പടിയില്‍ ആരോപണം ഉന്നയിച്ചപ്പോഴാണ് തനിക്കെതിരേ ഭൂമിയിടപാട് കേസ് ഉയര്‍ന്നുവന്നതെന്ന് രാവിലെ മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചിരുന്നു.എങ്കിലും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ തന്നെ ഉപദ്രവിക്കാനോ സംശയത്തിന്റെ പുകമണ്ടറ സൃണ്ടഷ്ടിക്കാനോ ആണ് ശ്രമമെങ്കില്‍ അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!