Thodupuzha

സംസ്ഥാനത്ത് ക്രമസമാധന  നില തകര്‍ന്നു: അനൂപ് ജേക്കബ് 

തൊടുപുഴ: കേരളം കണ്ടതില്‍ വച്ച് ഏറ്റവും മോശം ക്രമസമാധാന നിലയാണ് പിണറായി സര്‍ക്കാരിന്റെ കാലത്തേതെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ലീഡര്‍ അനൂപ് ജേക്കബ് എം.എല്‍.എ ആരോപിച്ചു. പാര്‍ട്ടി ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം ഉറപ്പ് വരുത്തണ്ട പോലീസിന്റെ നിയന്ത്രണം സര്‍ക്കാരിന് നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഗുണ്ടകളും മയക്ക് മരുന്ന് മാഫിയകളും അഴിഞ്ഞാടുമ്പോഴും പോലീസ് നോക്കുകുത്തിയായി മാറുകയാണെന്നും അനൂബ് ജേക്കബ് കുറ്റപ്പെടുത്തി. തൊടുപുഴയില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.ആര്‍. ഗിരിജന്‍, ജില്ലാ ഭാരവാഹികളായ ഷാജി അമ്പാട്ട്, ഷാഹുല്‍ പള്ളത്ത്പറമ്പില്‍, സാബു മുതിരക്കാല, ടോമി മൂഴിക്കുഴിയില്‍, സാം ജോര്‍ജ്, സിബിച്ചന്‍ മനയ്ക്കല്‍, അനില്‍ പയ്യാനിക്കല്‍, ജോണ്‍സണ്‍ അലക്‌സാണ്ടര്‍, ജോസ് ചിറ്റടിയില്‍, ഔസേപ്പച്ചന്‍ ഇടക്കുളം, ബാബു വര്‍ഗീസ്, തോമസ് വണ്ടാനം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!