ChuttuvattomThodupuzha

എല്‍.ഡി.എഫ് ഹര്‍ത്താല്‍ രാഷ്ട്രീയ നാടകം: അഡ്വ. എസ്.അശോകന്‍

തൊടുപുഴ: നിയമസഭ പാസാക്കിയ 2023-ലെ ഭൂമി പതിവ് ഭേദഗതി നിയമ ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ച് 9ന് ഇടതു മുന്നണി നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചും ജില്ലാ ഹര്‍ത്താലും തരംതാഴ്ന്ന രാഷ്ട്രീയ നാടകമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അശോകന്‍ ആരോപിച്ചു. ഭൂമി പതിവുമായി ബന്ധപ്പെട്ട് ആവശ്യമായ ചട്ടങ്ങള്‍ നിയമ സഭയില്‍ ബില്ല് അവതരിപ്പിക്കാതെ തന്നെ ഉണ്ടാക്കുവാന്‍ ഭൂമിപതിവ് നിയമത്തിലെ 7-ാം വകുപ്പു പ്രകാരം സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ട്. ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഇതുവരെ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ഇടതു മുന്നണിക്ക് ഹര്‍ത്താല്‍ നടത്താന്‍ ധാര്‍മികമായ അവകാശമില്ല. ഭൂമിപതിവ് ഭേദഗതി നിയമബില്‍ ഗവര്‍ണര്‍ ഒപ്പിടുന്നത് കാത്തു നില്‍ക്കാതെ ചട്ടങ്ങള്‍ മുന്‍കാല പ്രാബ്യലത്തോടെ ഭേദഗതി ചെയ്യ്ത് ചട്ടങ്ങള്‍ ലംഘിച്ച് ഇതുവരെ നടത്തിയിട്ടുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തികളും നിരുപാധികമായി ക്രമവത്കരിക്കണമെന്നും അനാവശ്യ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്നും എസ്. അശോകന്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!