ChuttuvattomThodupuzha

നമുക്ക് പഠിക്കാം,നന്മയുടെ പാഠം’; സൗഹൃദക്കൂട്ടായ്‌മ  ശനിയാഴ്ച്ച

തൊടുപുഴ: സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന’ നമുക്ക് പഠിക്കാം,നന്മയുടെ പാഠം’ സൗഹൃദക്കൂട്ടായ്‌മ  ശനിയാഴ്ച്ച  2ന്.  തൊടുപുഴ ഗവ. വൊക്കേഷണൽ ഹയര്‍സെക്കന്ററി
സ്കൂൾ  ഹാളിൽ സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ എം ഉണ്ണികൃഷ്ണൻ  അധ്യക്ഷത വഹിക്കും. പ്രതിഭാസംഗമം തൊടുപുഴ  നഗരസഭാ  ചെയർമാൻ സനീഷ് ജോർജും  കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണിയും  ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തക എം ബിലീന മുഖ്യപ്രഭാഷണം നടത്തും. കലാപ്രതിഭകളെ  സംസ്ഥാനഎക്സി.മെമ്പർ ജോഷിബ ജയിംസും  മാതാപിതാക്കന്മാരെ ജില്ലാ സെക്രട്ടറി പി യു ഗീതുവും  അധ്യാപകരെ മേഖലാ പ്രസിഡന്റ്‌ സുധീന്ദ്രൻ കാപ്പിലും  ആദരിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് റ്റി സി വസന്തി  സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഐശ്വര്യ അനിൽ   കൃതജ്ഞതയും രേഖപ്പെടുത്തും.

Related Articles

Back to top button
error: Content is protected !!