Idukki

അനെര്‍ട്ട് വഴി ലൈഫിനൊരു സൂര്യതേജസ്സ്

ഇടുക്കി:ലൈഫ് പദ്ധതി വഴി സ്ഥാപിതമായ വീടുകളില്‍ ഇനി സൗരപ്രഭ നിറയും. പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ചു സൗജന്യ വൈദ്യുതിയും വരുമാനവും ഉപഭോക്താവിന് ഉറപ്പാക്കുന്ന ലൈഫ് മിഷന്‍ പ്രൊജക്റ്റിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 14 വീടുകളില്‍ അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ സൗര നിലയങ്ങള്‍ സ്ഥാപിച്ചു. അവയില്‍ 8 വീടുകളില്‍ കണക്ഷന്‍ എത്തി. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 17 വീടുകളില്‍ സൗരനിലയ സ്ഥാപിക്കുന്നത് അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
പട്ടികജാതി വകുപ്പ് നിര്‍മിച്ച വീടുകളിലും ഈ പദ്ധതി നടപ്പിലാക്കും. 2 കിലോ വാട്ട് ശേഷിയുള്ള സൗര നിലയങ്ങള്‍ ആണ് ഈ പദ്ധതിയില്‍ സ്ഥാപിക്കുന്നത്. വീട്ടിലെ ഉപയോഗത്തിന് ശേഷം ബാക്കിയുള്ളത് കെ.എസ്.ഇ.ബിക്ക് നല്‍കാം എന്നതിനാല്‍ ഒരു വരുമാനം ലഭ്യമാകുന്നതിനും ഇതുവഴി സാധ്യമാകുന്നു.

Related Articles

Back to top button
error: Content is protected !!