ArakkulamChuttuvattom

പതിപ്പള്ളിയുടെ സ്വന്തം പോസ്റ്റ് വുമണിന് ഉജ്ജ്വല യാത്ര അയപ്പ് നല്‍കി നാട്ടുകാര്‍

അറക്കുളം: 27 വര്‍ഷക്കാലമായി അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി പോസ്റ്റോഫീസില്‍ സേവനമനുഷ്ടിച്ച ശേഷം വിരമിച്ച പോസ്റ്റ് വുമണിന് നാട്ടുകാര്‍ ഉജ്വല യാത്ര അയപ്പ് നല്‍കി. കൂവക്കണണ്ടം പുളിന്താനത്ത് ക്രിസ്റ്റീന ഐസക്കിനാണ് പതിപ്പള്ളിയില്‍ യാത്ര അയപ്പ് ഒരുക്കിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോന്‍ പൊന്നാടയണിയിച്ചു. വാര്‍ഡ് മെമ്പര്‍ പി.എ.വേലുക്കുട്ടന്‍ മെമെന്റോ നല്‍കി ആദരിച്ചു. പോസ്റ്റ് വുമണിന്റെ പഴയ കാല സഹപ്രവര്‍ത്തകനും, ഇപ്പോള്‍ ഇന്ത്യന്‍നേവിയിലെ ടെക്‌നിക്കല്‍ ഓഫീസറുമായ വിനോദ് സമ്മാനങ്ങള്‍ നല്‍കി. പതിപ്പ ള്ളി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് വത്സമ്മ ടീച്ചര്‍ ഊര് മൂപ്പന്‍മാരായ പത്മ ദാസ്, അശോക് കുമാര്‍, രവി ഇല്ലിക്കാനം, വിനോദ്, സിഡിഎസ് മെമ്പര്‍ ഭാരതി രാമകൃഷ്ണന്‍, ട്രൈബല്‍ പ്രമോട്ടര്‍മാരായ അഞ്ചു, രമ്യ, ഗീതു, സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത ലീബാ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!