Thodupuzha

ബിവറേജ് ഗോഡൗണിലെ ചുമട്ട്‌തൊഴിലാളികള്‍ പണിമുടക്കിലേക്ക്

തൊടുപുഴ: ഒളമറ്റം ബിവറേജ് ഗോഡൗണിലെ ചുമട്ട്‌തൊഴിലാളികള്‍ 25ന് പണിമുടക്കി സമരം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.പി റോയി അറിയിച്ചു. സംയുക്ത സമര സമതിയുടെ നേത്യത്വത്തിലാണ് സമരം നടത്തുന്നത്. ചുമട് തൊഴിലാളികളുടെ കൂലി വര്‍ധനവ് കരാര്‍ സംബന്ധിച്ച് തൊടുപുഴ എ.എല്‍.ഒയുടേയും ഇടുക്കി ഡി.എല്‍.ഒയുടേയും സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപെട്ട സാഹചര്യത്തിലും കേരളത്തില്‍ ഏറ്റവുമധികം വരുമാനമുള്ള ബിവറേജ് മാനേജ്‌മെന്റ് ചുമട്ട്‌തൊഴിലാളികള്‍ക്ക് കൂലി വര്‍ധിപ്പിച്ച് നല്‍കില്ല എന്നുള്ള നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ടുമാണ് സമരം നടത്തുന്നത്.

Related Articles

Back to top button
error: Content is protected !!