Kerala

കേരളോത്സവം – 2023ന്റെ ലോഗോ ക്ഷണിച്ചു

ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം- 2023ന്റെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് പ്രൈസും മൊമെന്റോയും നല്‍കും. എ 4 സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിച്ചിരിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറിന് മുകളില്‍ കേരളോത്സവം- 2023 ലോഗോ എന്ന് രേഖപ്പെടുത്തി താഴെ പറയുന്നവിലാസത്തില്‍ അയച്ചുതരണം. മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം 43. ഫോണ്‍: 04712733139, 2733602.

Related Articles

Back to top button
error: Content is protected !!