Kerala

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടു: വടക്കൻ കേരളത്തിൽ മഴ കനക്കു൦

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറിയേക്കും. വടക്കൻ കേരളത്തിൽ മഴ തുടരും. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്, നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. അതേസമയം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പ അണക്കെട്ടിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 983 . 50 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. വയനാട് ബാണാസുര അണക്കെട്ടിൽ ജലനിരപ്പ് 773. 60 മീറ്ററെത്തിയതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്ന കാര്യം ഉച്ചക്ക് ശേഷം തീരുമാനിക്കും.റെഡ് അലർട്ട് പ്രഖ്യാപിച്ച പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിൽ ജലനിരപ്പ് 975.44 മീറ്ററിൽ എത്തി. ഇടമലയാറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ മലമ്പുഴ ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതവും കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 60 സെന്റീമീറ്റർ വീതവും തുറന്നിരിക്കുകയാണ്. മംഗലം ഡാമിന്റെ ഷട്ടറുകൾ 61 സെന്റിമീറ്റർ വീതവും മൂന്ന് സ്പിൽവേ ഷട്ടറുകൾ 1 സെന്റിമീറ്റർ വീതവും തുറന്നു. പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും ശിരുവാണി ഡാമിന്റെ റിവർ ബ്ലൂയിസ് തുറന്നിരിക്കുകയാണ്. മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകളും തമിഴ്നാട് ആളിയാർ ഡാമിന്റെ 11 ഷട്ടറുകളും തുറന്നിരിക്കുകയാണ്. തൃശൂർ ചിമ്മിനി ഡാമിന്റെ 4 ഷട്ടറുകൾ തുറന്നിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!