ChuttuvattomMuthalakodam

മഹാത്മാ ജയ്ഹിന്ദ് ‘ഓണത്തിമിര്‍പ്പ്’ ഓണാഘോഷം സംഘടിപ്പിച്ചു

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്വാശ്രയസംഘമായ മഹാത്മാ ജയ്ഹിന്ദ് ഓണത്തിമിര്‍പ്പ് എന്നപേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.സി സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് എ.പി കാസിം, ക്രിസ്റ്റോ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. മാവേലിയെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയോട് കൂടി തുടങ്ങിയ ആഘോഷം, കുട്ടികള്‍, വനിതകള്‍,പുരുഷന്മാര്‍ എന്നിവര്‍ക്കായി നടത്തിയ മത്സരങ്ങളോടും,കലാ പരിപാടികളോടും കൂടിയാണ് സമാപിച്ചത്.

മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജയ്ഹിന്ദ് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങളിലൂടെ കവിതയുടെ രംഗത്ത് സജീവമായ അനുകുമാര്‍ തൊടുപുഴയെ യോഗം ആദരിച്ചു. സംഘം പ്രസിഡന്റ് വി.എ ജോബിരാജ് സമാപന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സംഘാംഗം
ശിവാദസ് കെ.കെ ,സംഘം സെക്രട്ടറി ജോര്‍ജ്ജ് തണ്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!