ChuttuvattomMuttom

മലങ്കര അണക്കെട്ടിലെ ഷട്ടര്‍ നവീകരണം പൂര്‍ത്തിയായി

മുട്ടം: മലങ്കര അണക്കെട്ടിലെ ഷട്ടറുകളുടെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ആറ് ഷട്ടറുകളുടെ റബര്‍ സീല്‍ മാറ്റി സ്ഥാപിക്കല്‍, പെയിന്റിങ്ങ് എന്നീ പ്രവര്‍ത്തികളാണ് നടന്നത്. കഴിഞ്ഞ 27 നാണ് നവീകരണം ആരംഭിച്ചത്. 15 ദിവസങ്ങള്‍ക്ക് ശേഷമാണ് നവീകരണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. പ്രവര്‍ത്തികള്‍ക്ക് വേണ്ടി ജലനിരപ്പ് 36.70 മീറ്ററിലേക്ക് താഴ്ത്തിയതിനെ തുടര്‍ന്ന് അണക്കെട്ടിലെ വെള്ളത്തിനെ ആശ്രയിച്ചിരുന്ന തൊടുപുഴ താലൂക്കിലെ പത്തോളം തദ്ദേശ സ്ഥാപനങ്ങളിലെ കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു. എന്നാല്‍ നവീകരണം അവസാനിച്ചതിനെ തുടര്‍ന്ന് അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്നു. ഇതോടെ കുടി വെള്ള വിതരണം പുനസ്ഥാപിക്കും എന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Related Articles

Back to top button
error: Content is protected !!