IdukkiKerala

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; ഒരുക്കം പൂർത്തിയായി

പത്തനംതിട്ട: മണ്ഡല -മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ഇന്ന് പമ്പയിലെത്തും. പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും ചടങ്ങുകൾ. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നടതുറക്കുന്നത്. വെർച്ച്വൽ ബുക്കിങ് മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.

കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും. പതിനെട്ടാംപടിക്ക് മേൽ പുതിയതായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിൻറെ നിർമ്മാണം ഈ സീസണിലും പൂർത്തിയായില്ല. നിലയ്ക്കൽ കുടിവെള്ളം പദ്ധതിയും എങ്ങും എത്താത്തിനാൽ ഇക്കുറിയും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കേണ്ടിവരും. ഡിസംബർ 27 നാണ് ശബരിമലയിൽ മണ്ഡലപൂജ. ഇതിനിടെ, ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ കൺട്രോൾ റൂം തുറന്നു. തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനും ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമാണ് കൺട്രോൾ റൂമും ഹെൽപ്പ് ഡെസ്‌കും തുടങ്ങിയത്.

കളക്ടറേറ്റ് ഇടുക്കി:04862 232242

ചാർജ് ഓഫീസർ: അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, – 9446303036.

ടീം അംഗങ്ങൾ: ഗോപകുമാർ വി ആർ, ജൂനിയർ സൂപ്രണ്ട് – 7907366681, അജി. ബി, സീനിയർ ക്ലർക്ക് – 9496064718, വിനോജ് വി.എസ്, സീനിയർ ക്ലർക്ക് -9447324633 എന്നിവരാണ്

Related Articles

Back to top button
error: Content is protected !!