ChuttuvattomThodupuzha

മണിപ്പൂര്‍ കലാപം: ഇന്ത്യയുടെ യശസിന് കളങ്കം വരുത്തിയതായി  ഡോ. എം.സി ദിലീപ് കുമാര്‍

തൊടുപുഴ: ഇന്ത്യന്‍ സ്ത്രീത്വത്തെ അപമാനിച്ച മണിപ്പൂര്‍ കലാപം ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ യശസിന് കളങ്കം വരുത്തിയതായി ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന ചെയര്‍മാനും കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. എം.സി ദിലീപ് കുമാര്‍ പറഞ്ഞു. ഗാന്ധി ദര്‍ശന്‍ വേദി ഇടുക്കി ജില്ലാ കമ്മിറ്റി മുതലക്കോടത്ത് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ അഡ്വ. ആല്‍ബര്‍ട്ട് ജോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു,  കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍ ., മുന്‍ ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസ്  ഡോ. അജിതന്‍ മേനോത്ത്,  പി.ജെ അവിര, രാജു  ഓടക്കല്‍ , തൊടുപുഴ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, ഇളംദേശം ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ് , ടി.ജെ പീറ്റര്‍  നിഷ സോമന്‍ , മനോജ് കോക്കാട് , മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സനു കൃഷ്ണന്‍,  ടോണി തോമസ് , എം.ഡി ദേവദാസ് , കെ.ജി സജിമോന്‍ ,ജോര്‍ജ് ജോണ്‍ , സജീവ് മുണ്ടയ്ക്കല്‍ ,ജോര്‍ജ് താന്നിക്കല്‍ , ചാക്കോ ആറ്റുപള്ളി, സെബാസ്റ്റ്യന്‍ കൊച്ചടിവാരം , ജെയിംസ് കെ.ജെ , എം.ജെ ലൂയിസ് പി.വി അച്ചാമ്മ , സിനി സോജന്‍ , ആനി ജോര്‍ജ്, ജി സുദര്‍ശന്‍ , എന്‍.എം യൂനസ്  ,രാമകൃഷ്ണന്‍ വൈക്കത്ത്, കെ.എസ് ഹസന്‍ കുട്ടി, ജോസ് കിഴക്കേകര, അനസ് പെരുനിലം , ഷംസ് കിളിയനാല്‍  ,മാത്യു താന്നിയക്കല്‍  , ബിജോ തയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും ചൊല്ലി.

Related Articles

Back to top button
error: Content is protected !!