Thodupuzha

മാത്യു കുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാലെ റിസോർട്ട്: ഭൂമി ഇടപാടിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ

തൊടുപുഴ: മാത്യു കുഴൽനാടൻ എം എൽ എയുടെ ചിന്നക്കനാലെ റിസോർട്ട് ഭൂമി ഇടപാടിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. 1000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം രജിസ്ട്രേഷൻ സമയത്ത് മറച്ച് വച്ചു. കൂടാതെ അരയേക്കർ സർക്കാർ പുറം പോക്ക് ഭൂമി അധികമായി മാത്യു കുഴൽനാടൻ എം എൽ എ കൈവശം വച്ചിട്ടുണ്ട്. മിച്ച ഭൂമി പോക്ക് വരവ് ചെയ്തതിലും രജിസ്റ്റർ ചെയ്തതിലും ഉദ്യോഗസ്ഥ വീഴ്ച്ചയുണ്ടെന്നാണ് കണ്ടെത്തൽ. മാത്യു കുഴൽനാടന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

മാത്യു കുഴൽനാടൻ എം എൽ എയുടെ ചിന്നക്കനാലിലെ കപ്പിത്താൻസ് ബംഗ്ലാവ് റിസോർട്ടുമായി ബന്ധപ്പെട്ട ഇടപാടിൽ ചില ക്രമക്കേടുകൾ നടന്നുവെന്നാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. 18 ലക്ഷം രൂപ മൂല്യമുള്ള കെട്ടിടം രജിസ്ട്രേഷൻ സമയത്ത് മറച്ച് വച്ചു. ഇതിലൂടെ സർക്കാരിലേയ്ക്ക് അടക്കേണ്ടെ നികുത നഷ്ടമായി. റിസോർട്ട് ഉൾപ്പെടെ 1 ഏക്കർ .20 സെന്റ് ഭൂമിയാണ് അധാരത്തിലുള്ളതെങ്കിലും വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അധികമായി 50 സെന്റ് ഭൂമി കൂടി കൈവശം വക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്യു കുഴൽനാടൻ സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത് പുറം പോക്ക് ഭൂമിയിലാണ്. ഇതിൽ മാത്യു കുഴൽനാടന്റെ വിശദ്ദീകരണം ഇതാണ്.
സോട്ട്
മാത്യു കുഴൽനാടൻ എം എൽ എയുടെ കൈവശമുള്ള അധിക ഭൂമി തിരിച്ച് പിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്യും.
മാത്യു കുഴൽനാടൻ ഭൂമി വിലക്ക് വാങ്ങുന്നതിന് മുമ്പ് തന്നെ റിസോർട്ട് ഇരിക്കുന്ന സ്ഥലം മികച്ച ഭൂമിയായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നിട്ടും ഭൂമിയുടെ പോക്ക് വരവും രജിസ്ട്രേഷനും നടന്നതിൽ ഉദ്യോഗസ്ഥ സ്ഥലത്തിൽ വീഴച്ച സംഭവിച്ചു. മിച്ച ഭൂമി കേസിലെ സർവെ നമ്പർ തെറ്റായി രേഖപ്പെടുത്തിയതു കൊണ്ട് മാത്രമാണ് ഭൂമി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞത്. പോക്ക് വരവ് സമയത്ത് കേസുള്ളകാര്യം വില്ലേജ് ഓഫീസർ മറച്ചുവെച്ചുവെന്നാണ് കണ്ടെത്തൽ . മിച്ച ഭൂമി കേസുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ മാത്യു കുഴൽനാടൻ എം എൽ എക്ക് നേരിട്ട് പങ്കുള്ളതാണ് വിജിലൻസിന് തെളിവുകൾ ലഭിച്ചിട്ടില്ല.

Related Articles

Back to top button
error: Content is protected !!