Idukki

എംഡിഎംഎ പിടികൂടി: ഇടുക്കി സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഇടുക്കി: എം.ഡി.എം.എയുമായി യുവാവും, യുവതിയും അറസ്റ്റില്‍. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങല്‍ ആല്‍ബിറ്റ് (21), ആലപ്പുഴ കായംകുളം കരിയിലകുളങ്ങര കരടംമ്പിള്ളി അനഘ (21) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന  നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്നുമായി പ്രതികള്‍ അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്നും പത്തനംതിട്ടയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ്സില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. അങ്കമാലി കെ.എസ്.ആര്‍.റ്റി.സി. ബസ്സ് സ്റ്റാന്റിന് സമീപം വാഹനം തടഞ്ഞു നിര്‍ത്തി പോലീസ് നടത്തിയ പരിശോധിനയില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും പേഴ്‌സില്‍ നിന്നുമായി 20.110 ഗ്രാം എം.എഡിഎ.എ. കണ്ടെടുത്തു. ജില്ലാ ഡന്‍സാഫ് സംഘത്തെ

കൂടാതെ ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.ഐമാരായ പ്രദീപ് കുമാര്‍, മാര്‍ട്ടിന്‍ ജോണ്‍, ദേവിക, എ.എസ്.ഐ റജി മോന്‍, സി.പി.ഒ മാരായ മഹേഷ്, അജിത എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!