ArakkulamChuttuvattom

മേമുട്ടത്ത് പുനര്‍നിര്‍മിച്ച അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

മൂലമറ്റം: അറക്കുളം  പഞ്ചായത്ത് ഏഴാം വാര്‍ഡ് പതിപ്പള്ളിയിലെ മേമുട്ടത്ത് പുനര്‍നിര്‍മിച്ച അംഗന്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. കാലപ്പഴക്കം കൊണ്ട് തകര്‍ന്ന് കിടന്ന മേമുട്ടത്തെ 19-ാം നമ്പര്‍ അംഗന്‍വാടിയാണ് പുതുക്കി പണിതത്. നാളുകളായി മേമുട്ടം സാംസ്‌കാരിക നിലയത്തിലായിരുന്നു ഈ അംഗന്‍വാടി പ്രവര്‍ത്തിച്ചു വന്നിരുന്നത്. ലക്ഷങ്ങള്‍ മുടക്കിയാണ് പഴയ അംഗന്‍വാടി പുനര്‍നിര്‍മിച്ചത്. ചടങ്ങില്‍ അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോന്‍ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു.  ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുശീല ഗോപിയുടെ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.എ വേലുക്കുട്ടന്‍ , അംഗന്‍വാടി വര്‍ക്കര്‍ ഏ.എസ്.സുഗന്ധി എന്നിവർ പ്രസം​ഗിച്ചു.   .ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ വി.എസ്.നിഷ മുഖ്യ പ്രഭാഷണം നടത്തി.അംഗന്‍വാടി ഹെല്‍പ്പര്‍ എ.ആര്‍.അംബിക, അംഗന്‍വാടി വികസന സമിതിയംഗങ്ങളായ ഓമന പത്മനാഭന്‍, രാധാകൃഷ്ണന്‍, പി.ആര്‍.രാജന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!