ChuttuvattomThodupuzha

എം.ഇ.എസ് ഓണ സൗഹൃദ സദസ് സംഘടിപ്പിച്ചു

തൊടുപുഴ. എം.ഇ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ ഓണ സൗഹൃദ സദസ് സംഘടിപ്പിച്ചു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫാ റാവുത്തറുടെ അധ്യക്ഷതയില്‍ സിന്നമണ്‍ കൗണ്ടി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ്  അഡ്വ. സി.കെ വിദ്യാസാഗര്‍, റിട്ട എസ്.പി കെ.ജി സൈമണ്‍, തൊടുപുഴ ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ദീപക്, ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. സനില്‍ബാബു, ജില്ലാ ആശുപത്രി സൂപ്രന്റ്
ഡോ. അജി പി.എന്‍, ധന്വന്തരി വൈദ്യശാല ഡയറക്ടര്‍ എന്‍. അനൂപ് നമ്പൂതിരി, പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളി എന്നിവര്‍ മുഖ്യാതിഥികളായി.

എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം അഷ്റഫ്, നെടുങ്കണ്ടം എം.ഇ.എസ് കോളജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ഷാജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.ഇ.എസ് ജില്ലാ സെക്രട്ടറി ബാസിത് ഹസന്‍, ട്രഷറര്‍ ഫൈസല്‍ കമാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!