ChuttuvattomThodupuzha

എംജി സർവകലാശാല വെയിറ്റ് ലിഫ്റ്റിങ് മത്സരം:ന്യൂമാൻ കോളേജിന് ഹാട്രിക് കിരീടം

തൊടുപുഴ: എം.ജി സർവകലാശാല വെയിറ്റ് ലിഫ്റ്റിങ് മത്സരത്തിൽ ന്യൂമാൻ കോളേജിന് ഹാട്രിക് കിരീടം.മത്സരം കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് ബർസർ ഫാ.എബ്രഹാം നിരവത്തിനാൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഐ.എ.എഫ്.ബി അസോസിയേഷൻ ഭാരവാഹികളായ സെബാസ്റ്റ്യൻ വി. മാത്യു, സുരേഷ് എസ്, സംസ്ഥാന വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ ട്രഷറർ രതീഷ് കുമാർ, കായിക വിഭാഗം മേധാവി പ്രൊഫ. എബിൻ വിൽസൺ,മിഥുൻ മുരളി തുടങ്ങിയവർ പ്രസംഗിച്ചു.

ന്യൂമാൻ കോളേജ് തുടർച്ചയായി മൂന്നാം തവണയും എംജി സർവ്വകലാശാലയിൽ വെയിറ്റ് ലിഫ്റ്റിംഗ് പുരുഷ വിഭാഗം ചാമ്പ്യന്മാരായി. സെന്റ് ജോസഫ് അക്കാദമി മൂലമറ്റം രണ്ടാം സ്ഥാനവും സെന്റ് ഡോമനിക് കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് ചാമ്പ്യന്മാരായി. സെന്റ് ഡോമനിക് കോളേജ് രണ്ടാം സ്ഥാനവും സെന്റ് ജോസഫ് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ന്യൂമാൻ വെയിറ്റ് ലിഫ്റ്റിംഗ് അക്കാദമിയിലൂടെ മികച്ച ദേശീയ താരങ്ങളെയാണ് നാടിന് സംഭാവന ചെയ്തത്.

Related Articles

Back to top button
error: Content is protected !!