Karimannur

കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള സംവിധാനം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

 

 

 

 

കരിമണ്ണൂര്‍ : സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള സംവിധാനം പി.ജെ.ജോസഫ് എം.എല്‍.എഉദ്ഘാടനം ചെയ്തു.വിദ്യാലയത്തിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ ആഭിമുഖ്യത്തില്‍ കരിമണ്ണൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിയത്.

 

വിവിധതരത്തിലുള്ള പേപ്പര്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി സ്‌കൂളിന്റെ മുന്‍വശത്തുള്ള സ്റ്റേജില്‍ നാല് ബോക്‌സുകളാണ് ക്രമീകരിച്ചട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നിന്നും കൊണ്ടുവന്ന പേപ്പര്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബോക്‌സുകളില്‍ നിക്ഷേപിക്കാവുന്നതാണ്. കഴുകി വൃത്തിയാക്കി ഉണക്കിയ പ്ലാസ്റ്റിക് കവറുകള്‍, കട്ടിയുള്ള പ്ലാസ്റ്റിക് കുപ്പികള്‍, പെറ്റ് ബോട്ടിലുകള്‍, ഉയോഗ ശൂന്യമായ വൃത്തിയുള്ള പേപ്പറുകള്‍ എന്നിവയാണ് വിദ്യാലയത്തില്‍ ക്രമീകരിച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിലൂടെ ശേഖരിക്കുന്നത്.പഞ്ചായത്തംഗം ബൈജു വറവുങ്കല്‍, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു, സ്‌കൗട്ട്‌സ് മാസ്റ്റര്‍ സോജന്‍ അബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!