Idukki

ഇ​ടു​ക്കി ഡാ​മി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

ചെ​റു​തോ​ണി: ഇ​ടു​ക്കി ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.
ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ദൈ​നം​ദി​ന പ​രി​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ണ​ക്കെ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​ല്‍​സ​മ​യം നി​രീ​ക്ഷ​ണം ന​ട​ത്തി നി​രീ​ക്ഷ​ണ ഫ​ല​ങ്ങ​ള്‍ കൃ​ത്യ​മാ​യി ഓ​രോ മ​ണി​ക്കൂ​റി​ലും ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും പ​ള്ളം ചീ​ഫ് എ​ന്‍​ജി​നി​യ​റു​ടെ ഓ​ഫീ​സി​ലും എ​ത്തി​ക്കും. ഇ​തി​ല്‍​പ്പെ​ടു​ത്തി ഡാ​മി​ന്‍റെ ഗാ​ല​റി​ക്കു​ള്ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ജോ​യി​ന്‍റ് മീ​റ്റ​ര്‍, ക്രാ​ക്ക് മീ​റ്റ​ര്‍, വെ​ട്ര​യി​ന്‍ മീ​റ്റ​ര്‍, ടി​ല്‍​റ്റ് മീ​റ്റ​ര്‍, പി​സോ​മീ​റ്റ​ര്‍ മു​ത​ലാ​വ​യി​ല്‍ നി​ന്നു​ള്ള യ​ഥാ​സ​മ​യ റീ​ഡിം​ഗു​ക​ള്‍ ക​ണ്‍​ട്രോ​ണ്‍ റൂ​മു​ക​ളി​ല്‍ കി​ട്ടു​ന്ന​തു കൂ​ടാ​തെ ചെ​റു​തോ​ണി ഡാ​മി​ന്‍റെ മു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന റ​ഡാ​ര്‍ വാ​ട്ട​ര്‍ ലെ​വ​ല്‍ വ​ഴി ഓ​രോ മ​ണി​ക്കൂ​റി​ലും റി​സ​ര്‍​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും കി​ട്ടി​ത്തു​ട​ങ്ങി. ഡാ​മി​ന്‍റെ ഡൗ​ണ്‍ ടീ​മി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന റോ​ബോ​ട്ടി​ക്ക് ടോ​ട്ട​ല്‍ സ്റ്റേ​ഷ​ന്‍ ഡൗ​ണ്‍ സ്ട്രീം ​ഫെ​യി​സി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന 26 ടാ​ര്‍​ഗെ​റ്റി​ന്‍റെ ഓ​രോ മ​ണി​ക്കൂ​റി​ലു​ള്ള വ്യ​തി​യാ​ന​വും ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ എ​ത്തും. നീ​രൊ​ഴു​ക്ക് കൂ​ടി​യ​തോ​ടെ റി​സ​ര്‍​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് എ​ല്ലാ ദി​വ​സ​വും രാ​വി​ലെ അ​സി.

എ​ന്‍​ജി​നി​യ​ര്‍ നേ​രി​ട്ടെ​ത്തി ചെ​റു​തോ​ണി ഡാ​മി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഗേ​ജ് പോ​സ്റ്റി​ല്‍ നി​ന്ന് വെ​ള്ള​ത്തി​ന്‍റെ അ​ള​വു രേ​ഖ​പ്പെ​ടു​ത്തും. അ​ത് മൂ​ല​മ​റ്റം പ​വ​ര്‍​ഹൗ​സി​ലേ​ക്ക് ടെ​ലി​ഫോ​ണ്‍ വ​ഴി അ​റി​യി​ക്കും. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഓ​ട്ടോ​മാ​റ്റി​ക്ക് വെ​ത​ര്‍ സ്റ്റേ​ഷ​ന്‍ വ​ഴി ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മ​ഴ​യു​ടെ അ​ള​വ്, കാ​റ്റി​ന്‍റെ ഗ​തി, താ​പ​നി​ല മു​ത​ലാ​യ​വ അ​പ്പ​പ്പോ​ള്‍ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കും. അ​ണ​ക്കെ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ഴി അ​ണ​ക്കെ​ട്ടി​ന്‍റെ അ​ടി നി​ര​പ്പു മു​ത​ല്‍ ജ​ല​സം​ഭ​ര​ണി​യു​ടെ താ​പ​നി​ല​യും അ​റി​യാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ഇ​തെ​ല്ലാം ക്രോ​ഡീ​ക​രി​ച്ച്‌ ആ​ധു​നി​ക സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ അ​ണ​ക്കെ​ട്ടി​ന്‍റെ അ​പ്പ​പ്പോ​ഴു​ള്ള സ്വ​ഭാ​വി​ക വ്യ​തി​യാ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഓ​രോ വ്യ​തി​യാ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച്‌ നി​രീ​ക്ഷ​ണ ഫ​ല​ങ്ങ​ള്‍ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ പ്ര​ധാ​ന സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന ര​ശ്മി ഫോ​ര്‍ ഡാം​സ് എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!