Kerala

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എത്തി

 

കൊച്ചി: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കേന്ദ്രാ കാലാവസ്ഥാ വകുപ്പ്. സാധാരണ എത്തുന്നതില്‍ മൂന്ന് ദിവസം മുന്‍പാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത്. ജൂണ്‍ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ദിവസങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യത കൂടുതലാണ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് നിന്ന് മെയ് 29 ആം തീയതി മുതല്‍ മെയ് 30 -ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പില്‍ പറയുന്നു

Related Articles

Back to top button
error: Content is protected !!