ChuttuvattomMuttom

മദര്‍ ഷന്താള്‍ അഖില കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു

മുട്ടം: ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂളില്‍ മദര്‍ ഷന്താള്‍ അഖില കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കിളിമല എസ്എച്ച് ജേതാക്കളായി. സില്‍വര്‍ ഹില്‍സ് കോഴിക്കോടിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോഴിക്കോട് പ്രോവിഡന്‍സിനെ പരാജയപ്പെടുത്തി തേവര എസ്എച്ച് ജേതാക്കളായി. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ആതിഥേയരായ ഷന്താള്‍ ജ്യോതി സ്‌കൂള്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സ് കോഴിക്കോടിനെ പരാജയപ്പെടുത്തി.ജൂണിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ പെരുമ്പാവൂര്‍ ഗവ. എച്ച്എസ്എസിനെ കീഴടക്കി. സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസ്ലിന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ ഡിവൈഎസ്പി എം.ആര്‍.മധുബാബു സമ്മാനദാനം നിര്‍വഹിച്ചു . പഞ്ചായത്ത് മെമ്പര്‍ അരുണ്‍ പൂച്ചക്കുഴി ,പിടിഎ പ്രസിഡന്റ് ഡോ. തോംസണ്‍ ജോസഫ്, ഫിബ കമ്മീഷണര്‍ ഡോ. പ്രിന്‍സ് കെ മറ്റം, ബാസ്‌കറ്റ്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.പി. സൂര്യകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!