ChuttuvattomMuttom

മുട്ടം പഞ്ചായത്ത്: ഷേർളി അഗസ്റ്റിൻ പ്രസിഡന്റ്, ജോസ് കടത്തലക്കുന്നേൽ വൈസ് പ്രസിഡന്റ്

മുട്ടം: പഞ്ചായത്ത്‌ പ്രസിഡന്റായി കേരള കോൺഗ്രസ്സ് (ജെ) യിലെ ഷേർളി അഗസ്റ്റിനേയും വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ജോസ് കടത്തലകുന്നേലിനേയും തിരഞ്ഞെടുത്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വെളളിയാഴ്ച്ച 11നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  2 നുമാണ് നടന്നത്. മുന്നണി ധാരണ പ്രകാരം പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന കോൺഗ്രസിലെ ഷൈജ ജോമോനും കേരള കോൺഗ്രസ്സ് (ജെ) ലെ മാത്യു പാലംപറമ്പിലും കഴിഞ്ഞ 30 ന് രാജി വെച്ചിരുന്നു. കോൺഗ്രസ് 4, കേരള കോൺഗ്രസ് (ജെ) 3, ലീഗ് 1, സ്വതന്ത്രൻ 1, സി പി എം 3, സി പി ഐ 1 എന്നിങ്ങനെയാണ് ഇവിടെ കക്ഷി നില. എം.വി.ഐ.പി.എ.ഇ. ദീപയായിരുന്നു വരണാധികാരി.

Related Articles

Back to top button
error: Content is protected !!