Uncategorized

മുട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ആഭിമുഖ്യത്തിൽ യുവ ശാസ്ത്ര പുരസ്കാരം നൽകുന്നു

ഇടുക്കി: ഈ  വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ഇടുക്കി ജില്ലയിലെ വിദ്യാർത്ഥികളിൽ നിന്നും ശാസ്ത്ര അഭിരുചി ഉള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആദ്യ പ്രൊഫഷണൽ കോളേജ് ആയ തൊടുപുഴ, മുട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ ആഭിമുഖ്യത്തിൽ യുവ ശാസ്ത്ര പുരസ്കാരം നൽകുന്നു.

ഇടുക്കി ജില്ലയിൽ സ്ഥിര താമസക്കാരായ വിദ്യാർത്ഥികളിൽ, ഈ വർഷത്തെ +2 പരീക്ഷയിൽ ഏതെങ്കിലും ശാസ്ത്ര വിഷയങ്ങളിൽ ( ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി ) മുഴുവൻ മാർക്കും നേടിയവർക്ക് ഈ പുരസ്കാരത്തിന് അപേക്ഷിക്കാം. യോഗ്യരായ എല്ലാവർക്കും പ്രോത്സാഹന സമ്മാനം നൽകുന്നതാണ്.

കേരള സർക്കാർ സ്ഥാപിതമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്നു കീഴിൽ, 1996 മുതൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിന്റെ – രജത ജൂബിലിയോടനുബന്ധിച്ചാണ് ഈ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. പഠന അനുബന്ധമായ മികവ് പരിശോധിച്ചു നൽകുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു ജൂലൈ 29 നകം ഓൺലൈൻ ആയി നൽകുക.

https://forms.gle/Knty4WKzMjby3K746

വിശദവിവരങ്ങൾക്ക് 9961471499,7034473897 .

Related Articles

Back to top button
error: Content is protected !!