Idukki

മൈ ഐഡന്റിറ്റി; മൈ ആധാര്‍:മെഗാ ക്യാമ്പയിന് തുടക്കമായി

ഇടുക്കി:18 യസ്സ് വരെയുള്ള കുട്ടികള്‍ക്ക് പുതിയ ആധാര്‍ എടുക്കുന്നതിനും ബയോമെട്രിക് പുതുക്കലും തിരുത്തലും നടത്തുന്നതിനും സ്‌കൂള്‍ തലത്തില്‍ നടത്തുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു.ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ് എ.നജീം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്‌കൂളിലെ കുട്ടികളുടെ ആധാര്‍ പുതുക്കലും നടന്നു. ഇതോടൊപ്പം ഇടുക്കി ജില്ലയിലുള്ള മുഴുവന്‍ അങ്കണവാടി കുട്ടികള്‍ക്കും ആധാര്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള മെഗാ ക്യാമ്പയ്‌നും തുടക്കമായി. വാഴത്തോപ്പ് അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഗീതാകുമാരി, സി ഡി എസ്, അങ്കണവാടി പ്രവര്‍ത്തകര്‍, ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷംനാദ് സി.എം പദ്ധതി വിശദീകരണം നടത്തി. ഇ.ഡി.വര്‍ഗീസ്,സെനല്‍ സെര്‍ഗ്ഗി,ഹരിദാസ്.വി.ടി തുടങ്ങിയവര്‍ പങ്കെടുത്തു.മൈ ഐഡന്റിറ്റി മൈ ആധാര്‍ മെഗാ കാമ്പയ്ന്‍ പോസ്റ്ററും ചടങ്ങില്‍ പ്രകാശനം ചെയ്തു.

Related Articles

Back to top button
error: Content is protected !!