ChuttuvattomMuthalakodam

പഴേരി മുഹ് യദ്ദീന്‍ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു

മുതലക്കോടം: പ്രവാചക സ്മരണ ഉയര്‍ത്തി പഴേരി മുഹ് യദ്ദീന്‍ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. 11 ദിവസമായി മഹല്ലില്‍ നടന്നുവരുന്ന നബിദിനാഘോഷങ്ങള്‍ക്ക് ഇന്ന് നബിദിന റാലിയോടെ സമാപനം കുറിച്ചു.  ആഘോഷങ്ങളുടെ ഭാഗമായി പള്ളിയില്‍  റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും പളളിയിലും, തെരഞ്ഞെടുക്കപ്പെട്ട വീടുകളിലും മൗലൂദ് സദ്ദസ് സംഘടിപ്പിച്ചു.  മിലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും, സമ്മാനദാനവും, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ മഹല്ലംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും വിതരണവും, പൊതുസമ്മേളനവും സംഘടിപ്പിച്ചു.

പൊതുസമ്മേളനം പഴേരി മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് വി.എ അന്‍സാറിന്റെ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് അബൂ താഹിര്‍ ലതീഫി പ്രാർത്ഥന നിർവ്വഹിച്ചു. മുതലക്കോടം നമസ്‌കാര പള്ളി ഇമാം അബ്ദുല്‍ അസീസ് മൗലവി, ജമാഅത്ത് സെക്രട്ടറി പി.എച്ച് സുധീര്‍, ഭാരവാഹികളായ   പി.ഇ നൗഷാദ്, എം.പി സലിം, പി.യു ഷമീര്‍, പി.കെ അനസ്, പി.എസ് മൈതീന്‍, പി.ഇ ബഷീര്‍, വി.എസ് അമാനുള്ള, റ്റി.എം സിദ്ധീഖ്, റഷാദ് വെട്ടിക്കല്‍, പി.റ്റി.എ പ്രസിഡന്റ് പി.കെ.എ ലത്തീഫ്, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ സി.ഇ മൈതീന്‍ ഹാജി, നൗഷാദ് പഴേരി എന്നിവര്‍ പ്രസംഗിച്ചു.  നബിദിനാഘോഷങ്ങളുടെ സമാപനം കുറിച്ച് മൗലൂദ് പാരായണവും, പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച് മുതലക്കോടം നമസ്‌കാര പള്ളിയില്‍ എത്തി തിരികെ മസ്ജിദില്‍ എത്തുന്ന നബിദിന റാലിക്കു ശേഷം അന്നദാനവിതരണവും നടന്നു.

Related Articles

Back to top button
error: Content is protected !!