Newdelhi

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു, മികച്ച നടി അപർണാ ബാലമുരളി

ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു. മികച്ച നടിയായി അപർണാ ബാലമുരളിയെതിരഞ്ഞെടുത്തു. സുരറൈ പൊട്രിലെ അഭിനയമാണ് സൂര്യക്കും അപർണക്കും പുരസ്കാരം നേടിക്കൊടുത്തത്. സുരറൈ പൊട്ര്‌ തന്നെയാണ് മികച്ച ചിത്രവും. മികച്ച സംവിധായകൻ സച്ചി,ചിത്രം അയ്യപ്പനും കോശിയും. മികച്ച സഹനടൻ ബിജു മേനോൻ, ചിത്രം അയ്യപ്പനും കോശിയും. മികച്ച ഗായിക നഞ്ചിയമ്മ, ചിത്രം അയ്യപ്പനും കോശിയും.തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. കാവ്യാ പ്രകാശിന്റെ വാങ്ക് പ്രത്യേക പരാമർശം നേടി. മികച്ച സംഘട്ടത്തിനുള്ള പുരസ്കാരം മാഫിയ ശശിയും സുപ്രീം സുന്ദറും കരസ്ഥമാക്കി. ചിത്രം അയ്യപ്പനും കോശിയും. മികച്ച പശ്ചാത്തല സംഗീതംതിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. കാവ്യാ പ്രകാശിന്റെ വാങ്ക് പ്രത്യേക പരാമർശം നേടി.

മികച്ച സംഘട്ടത്തിനുള്ള പുരസ്കാരം മാഫിയ ശശിയും സുപ്രീം സുന്ദറും കരസ്ഥമാക്കി. ചിത്രം അയ്യപ്പനും കോശിയും. മികച്ച പശ്ചാത്തല സംഗീതം സുരറൈ പോടു.സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശിനെ തെരഞ്ഞെടുത്തു. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സിനിമാ പുസ്തകത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണൻ എഴുതിയ എം.ടി അനുഭവങ്ങളുടെ പുസ്തകം.നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം മലയാളിയായ നിഖിൽ എസ് പ്രവീണിനാണ്. ചിത്രം ശബ്ദിക്കുന്ന കലപ്പ.നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്കാരം വിശാൽ ദരദ്വാജിന്.

Related Articles

Back to top button
error: Content is protected !!