ChuttuvattomThodupuzha

എൻസിസി സോൺ മത്സരങ്ങൾ സമാപിച്ചു

തൊടുപുഴ: എൻസിസി ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച്, 18 കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൻസിസി സോൺ ലെവൽ മത്സരങ്ങൾ തൊടുപുഴ ന്യൂമാൻ കോളേജിൽ സമാപിച്ചു.കേഡറ്റുകളുടെ സമഗ്രമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരങ്ങളുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, ബർസാർ ബെൻസൺ എൻ. ആന്റണി, കദളിക്കാട് വിമലമാതാ ഹൈസ്‌കൂൾ എൻസിസി ഓഫീസർ ജോസഫ് സി.സി, സീനിയർ അണ്ടർ ഓഫീസർ അർജുൻ കെ.എസ് എന്നിവർ പ്രസംഗിച്ചു.വിവിധ സ്ഥാപനങ്ങളിൽ നിന്നായി നിരവധി കേഡറ്റുകൾ പങ്കെടുത്ത മത്സരങ്ങളിൽ സീനിയർ വിഭാഗത്തിൽ തൊടുപുഴ ന്യൂമാൻ കോളേജും,ജൂനിയർ വിഭാ​ഗത്തിൽ കരിമണ്ണൂർ സെന്റ് ജോസഫ് സ്‌കൂളും ഓവറോൾ ചാമ്പ്യന്മാരായി. എൻസിസി ഓഫീസർമാരായ ലെഫ്. അലക്‌സ് ഇ.ആർ, ലെഫ്. ബിനു മാത്യു, ജെയ്‌സൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.


 

Related Articles

Back to top button
error: Content is protected !!