Chuttuvattom

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഇടുക്കിയില്‍ ഇനി പുതിയ നേതൃത്വം

ഇടുക്കി: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റായി വി.സി. വിഷ്ണുകുമാറിനെയും (ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ, പീരുമേട് ) സെക്രട്ടറിയായി എച്ച്. സനൽകുമാറിനെയും (എ.എസ്.ഐ, സ്‌പെഷ്യൽ ബ്രാഞ്ച് ഇടുക്കി) തിരഞ്ഞെടുത്തു.
ഇടുക്കി എസ്.എസ്.ബി എസ്.ഐമാരായ വിനോദ് കെ.എൻ (ട്രഷറർ), ബിജു പി.എം (വൈസ് പ്രസിഡന്റ്), വനിത പി.എസ് എ.എസ്.ഐ അമ്പിളി കെ.കെ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഔസേപ്പ് കെ.എസ്, രാജൻ ടി.പി, അബ്ദുൽ കനി, ബൈജു പി.കെ, എസ്.ആർ. സുരേഷ് ബാബു, അബ്ദുൽ മജീദ് എന്നിവരെ ജില്ലാ എക്‌സിക്യൂട്ടീവിലേക്കും ശിവലാൽ എസ്, ലിജോ പി. മാണി എന്നിവരെ സ്റ്റാഫ് കൗൺസിൽ അംഗങ്ങളായും ഷാജി കുമാർ വി.കെ, ബിജു കുര്യൻ എന്നിവരെ ഓഡിറ്റ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. ഇടുക്കി ജില്ലാ സായുധ സേന ഓഡിറ്റോറിയത്തിൽ ഏകകണ്ഠമായി നടന്ന തിരഞ്ഞെടുപ്പിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി മാത്യു ജോർജ് നിരീക്ഷകനും എസ്.ഐ കെ.ഡി. ചന്ദ്രൻ വരണാധികാരിയുമായിരുന്നു.

Related Articles

Back to top button
error: Content is protected !!