Kerala

കേരളത്തിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കും; കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങൾ കേരളം ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി

കൊച്ചി:  കേരളത്തിലെ പാഠ്യപദ്ധതി പരിഹിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ആദ്യം പരിഷ്‌കരിക്കും. പുതിയ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യില്‍ പുസ്തകം എത്തിക്കും.2025 ജൂണില്‍ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ മന്ത്രി രാജ്യത്തിന്റെ ചരിത്രം പഠിക്കണ്ടെന്ന് കേന്ദ്ര നിലപാട് ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം തയ്യാറാക്കും. അത് പരീക്ഷയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.ഇന്ത്യയെന്ന പദം ഒഴുവാക്കി ഭാരതം എന്നാക്കണമെന്നാണ് എന്‍സിഇആര്‍ടി പറയുന്നത്. കേരളത്തിലെ പാഠപുസ്തകളില്‍ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!