Thodupuzha

കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി പ്രസിഡന്റായി നിതിന്‍ ലൂക്കോസ് തെരഞ്ഞെടുക്കപ്പെട്ടു.

തൊടുപുഴ: കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നിയുക്ത പ്രസിഡന്റായി നിതിന്‍ ലൂക്കോസ് തെരഞ്ഞെടുക്കപ്പെട്ടു. സംഘടന ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറായി പ്രവര്‍ത്തിച്ചു വരികയാണ് നിതിന്‍ ലൂക്കോസിനെ അഖിലേന്റ്യ നേതൃത്വം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് നിതിന്‍. കമ്പിളിക്കണ്ടം നന്ദിക്കുന്നേല്‍ വീട്ടില്‍ പരേതനായ ലൂക്കോച്ചന്റെയും മേഴ്‌സിയുടെയും മകനാണ്. സ്ഥലത്ത് ഇല്ലാതിരിന്നിട്ടും ധീരജ് വധക്കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട് മൂന്ന് മാസത്താളം ജയില്‍വാസമനുഭവിച്ചത് നിതിന്‍ ലൂക്കോസിന്റെ അയോഗ്യതയായി കാണാതെ അര്‍ഹതപ്പെട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം അത്യന്ത്യം ഉചിതമാണെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!