Kerala

നിപ ആശങ്ക ഒഴിയുന്നു; കോഴിക്കോട് സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ തുറക്കും

കോഴിക്കോട്:  ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക്.
കണ്ടെയ്ൻമെന്റ് സോണിലെത് ഒഴികെയുള്ള സ്‌കൂളുകളാണ് തുറന്ന് പ്രവർത്തിക്കുക. കണ്ടൈൻമെന്റ് സോണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ അവസാനിക്കുന്നതുവരെ ഓൺലൈൻ ക്ലാസ് തുടരും.

ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികളും അധ്യാപകരും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ സ്ഥാപിക്കും.

കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക ഒഴിയുകയാണ്. ഇന്നലെ ലഭിച്ച 7 പരിശോധന ഫലവും നെഗറ്റീവ് ആണ്. നിലവിൽ 915 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടിയിൽനിന്ന് ഒഴിവാക്കി. ആകെ 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള 3 പേരുടെയും ആരോഗ്യനില തൃപ്തികരമാണന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!