Thodupuzha

നിയാസ് കൂരാപ്പിള്ളി സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്തു

തൊടുപുഴ : കെ.എസ്.യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി സ്മൃതി മണ്ഡപ അനാച്ഛാദനവും അനുസ്മരണയോഗവും നടന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്നയേതോരാള്‍ക്കും സ്വീകരിക്കാവുന്ന ഉതാത്തമായ മാതൃകയാണ് നിയാസിന്റെ പ്രവര്‍ത്തന ശൈലിയെന്നും താഴെതട്ടിലുള്ള നിയാസിന്റെ ബന്ധത്തിന്റെ തെളിവാണ് വേര്‍പാടിന്റെ അഞ്ചാം വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലെയും ജനപങ്കാളിത്തം തെളയിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. അഡ്വ: ഡീന്‍ കുര്യാക്കോസ് എം.പി, റോയി കെ പൗലോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍, ജോബിന്‍ ജേക്കബ്, അരുണ്‍ കെ.എസ്, നിതിന്‍ ലൂക്കോസ്, ജാഫര്‍ഖാന്‍ മുഹമ്മദ്, എം.എച്ച് സജീവ്, അന്‍ഷിദ് ഇ.കെ, അസ്ലം ഓലിക്കന്‍, ജോസുകുട്ടി ജോസഫ് നിയാസ് കൂരാപ്പിള്ളിയുടെ പിതാവ് ഇസ്മായില്‍ കൂരാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!