Kerala

വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല; വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളം പൊതുവിഭ്യാഭ്യാസ വകുപ്പിൽ കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല. എല്ലാ കാലത്തും മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കാൻ ശ്രമിക്കുന്നതും കേരളത്തെയാണ്.വിദ്യാഭ്യാസ ഓഫീസർമാരുടെ സംസ്ഥാനതല ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ നേട്ടങ്ങൾ കാത്ത് സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കഠിനപ്രയത്നം നടത്തണം. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് ഈ സർക്കാർ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളെ മാറ്റി സ്വകാര്യ വിദ്യാലയങ്ങൾക്ക് പച്ചക്കൊടി വീശുന്ന കാലത്താണ് കേരളം മാറി ചിന്തിച്ചത്. സ്‌കൂൾ പ്രായത്തിലുള്ള എല്ലാവരും സ്‌കൂളിൽ ചേരുന്നതും, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ളതും, ചേർന്ന കുട്ടികൾ ഏതാണ്ടെല്ലാവരും 12-ാം ക്ലാസ് പൂർത്തീകരിക്കുന്നതും, ഓരോ ക്ലാസിനും ഓരോ പരിശീലനം ലഭിച്ച അധ്യാപകർ ഉള്ളതുമെല്ലാം സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഏതാണ്ട് 3800 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയിൽ നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button
error: Content is protected !!