ChuttuvattomThodupuzha

എന്‍.എസ്.എസ്.കരയോഗ യൂണിയന്‍ വാര്‍ഷികം നടത്തി

തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ 73 – ാം മത് വാര്‍ഷികപൊതുയോഗം പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2022 -23 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് – ചെലവ് കണക്കും യോഗത്തില്‍ പാസാക്കി. 2023 -24 ലേക്കുള്ള 78,47,301 രൂപ വരവും, 78,44,100 രൂപ ചെലവും 3575 രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ചുകൊണ്ടുള്ള ബജറ്റ് യൂണിയന്‍ സെക്രട്ടറി ആര്‍.അനില്‍കുമാര്‍ അവതരിപ്പിച്ചു. വിവിധ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, മുന്‍തൂക്കം നല്‍കികൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്.പൊതുചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കെ.ജി.ചന്ദ്രശേഖരന്‍ നായര്‍ തൊടുപുഴ വെസ്റ്റ്, പ്രഫ: പി.ജി ഹരിദാസ് വെങ്ങല്ലൂര്‍, പി.ആര്‍ രമേശ് വെങ്ങല്ലൂര്‍വടക്ക്, ജി.വിജയന്‍ മേല്‍പുറപ്പുഴ, ഉണ്ണികൃഷ്ണന്‍ പെരുമ്പിള്ളിച്ചിറ,ഷാജിമോന്‍ കെ.ജി ചിറ്റൂര്‍, ജിനീഷ്‌കുമാര്‍ ഇടവെട്ടി, ജയരാജ് എം.നായര്‍ കുടയത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!