Idukki

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍

ഇടുക്കി : കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ ഇടുക്കി തങ്കമണി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ കൊടകര സ്വദേശി സിജു (38) ആണ് പിടിയിലായത്. എറണാകുളത്തു നിന്നും കുമളിയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിയായ സിജു പെരുമ്പാവൂരില്‍ നിന്നാണ് ബസില്‍ കയറിയത്. തങ്കമണിക്ക് സമീപം പാണ്ടിപ്പാറയിലെത്തിയപ്പോള്‍ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടി ചോദ്യം ചെയ്തു. ബഹളം കേട്ട് ബസ് ജീവനക്കാരും സഹയാത്രികരുമിടപെടുകയായിരുന്നു.തുടര്‍ന്ന് ബസ് തങ്കമണി പോലീസ് സ്റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം സിജുവിനെ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Back to top button
error: Content is protected !!