Obit

കോതമംഗലം  രൂപതാ വൈദികനായ ഫാ.ലൂക്ക് ഞറളക്കാട്ട് (94) നിര്യാതനായി

കോതമംഗലം:  രൂപതാ വൈദികനായ ഫാ.ലൂക്ക് ഞറളക്കാട്ട് (94) നിര്യാതനായി. സംസ്‌കാരം നടത്തി. പരേതന്‍ ആരക്കുഴ ഞറളക്കാട്ട് പരേതരായ കുര്യാക്കോസ്-എലിസബത്ത് ദമ്പതികളുടെ മൂന്നാമത്തെ മകനായി 1929 ഒക്ടോബര്‍ പതിനാറാം തീയതി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അന്നത്തെ എറണാകുളം അതിരൂപത മൈനര്‍ സെമിനാരിയിലും ആലുവ മംഗലപ്പുഴ സെമിനാരിയിലും വൈദിക പരിശീലനം പൂര്‍ത്തിയാക്കി. 1957 മാര്‍ച്ച് പതിനാലാം തീയതി തിരുപ്പട്ടം സ്വീകരിച്ച ലൂക്കാച്ചന്‍ എറണാകുളം അതിരൂപതയിലെ മേലൂര്‍ പള്ളി, കോതമംഗലം രൂപതയിലെ കരിമണ്ണൂര്‍ പള്ളി എന്നിവിടങ്ങളില്‍ അസ്‌തേന്തിയായും നാടുകാണി, വെളിയേല്‍ച്ചാല്‍, കീരംപാറ, പാറത്തോട്, പണിക്കന്‍കുടി, കടവൂര്‍, നാകപ്പുഴ, പൈങ്ങോട്ടൂര്‍, കലൂര്‍, വാഴക്കുളം, മൂവാറ്റുപുഴ, കല്ലൂര്‍ക്കാട്, മുതലക്കോടം, മാറിക, കലയന്താനി, കോടിക്കുളം, തൊടുപുഴ പള്ളികളില്‍ വികാരിയായും മാതൃവേദി രൂപതാ ഡയറക്ടര്‍, വാഴക്കുളം ബാലഭവന്‍ ഡയറക്ടര്‍, രൂപതാ ആലോചന സമിതിയംഗം, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബര്‍സാര്‍, കോളേജ് മാനേജിംഗ് ബോര്‍ഡ് സെക്രട്ടറി, കോളേജ് സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍, വാഴക്കുളം സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, മാര്‍ മാത്യൂസ് പ്രസ്സ് മാനേജര്‍, വാഴപ്പിള്ളി ശാന്തിനിലയം പ്രീസ്റ്റ് ഹോം ഡയറക്ടര്‍ എന്നീ തസ്തികകളില്‍ ശുശ്രൂഷ നിര്‍വഹിച്ചു.സഹോദരങ്ങള്‍: പരേതരായ മത്തായി, തോമസ്

 

Related Articles

Back to top button
error: Content is protected !!