ChuttuvattomThodupuzha

ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

മുട്ടം: പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മുട്ടം പഞ്ചായത്ത് ഓഫീസ് ഹാളില്‍ വിവിധ ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.മുട്ടം പഞ്ചായത്തിന്റെ പരിധിയിലുള്ള 14 അംഗന്‍ വാടികളില്‍ നിന്ന് എത്തിച്ച വിവിധ തരത്തിലുള്ള പോഷകങ്ങളുള്ള ഭക്ഷ്യ വസ്തുക്കളാണ് പ്രദര്‍ശിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍മാര്‍,ഐ. സി.ഡി.എസ് സൂപ്പര്‍ വൈസര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍, ജനങ്ങള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അംഗന്‍വാടി ടീച്ചര്‍മാര്‍, ഹെല്പര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!