ChuttuvattomIdukki

മലയാളദിനം: ഭരണഭാഷാ വാരാഘോഷം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ഇടുക്കി: മലയാളദിനത്തോടനുബന്ധിച്ച് ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഭരണാഭാഷ മലയാളമായതിൽ നാം അഭിമാനിക്കേണ്ടതുണ്ടെന്നും വായനയിലൂടെ കൂടുതൽ ഭാഷാബോധം നേടണമെന്നും ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സർക്കാർ നടപടികൾ കൂടുതൽ സുതാര്യമാകുന്നതിനും സാധാരണ ജനങ്ങളുമായി സംവദിക്കുന്നതിനും ഭരണഭാഷ മലയാളമായി തുടരേണ്ടതുണ്ട്. പരിപാടിയിൽ കളക്ടർ ഭരണാഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സബ് കളക്ടർ ഡോ. അരുൺ എസ് നായർ അധ്യക്ഷത വഹിച്ചു. വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാഷാ വിദഗ്ധൻ ജോസ് കോനാട്ട് ‘ഭരണഭാഷ മലയാളം’ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.എസ് വിനോദ് ,ഡെപ്യൂട്ടി കളക്ടർമാരായ മനോജ് കെ, ദീപ കെ.പി, ജോളി ജോസഫ്, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം അബ്ദുൾ കരീം, വിവിധ വകുപ്പ്പതല ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!