Kerala

ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന. ബിഎ 2.75 എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കണ്ടെത്തിയത്.പുതിയ ഉപവകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്. ഇന്ത്യയെ കൂടാതെ പത്തോളം രാജ്യങ്ങളിലും വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലോകത്ത് ആകമാനമുള്ള കൊവിഡ് കേസുകളില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.പുതിയ വൈറസ് കൂടുതല്‍ വ്യാപന ശേഷിയുള്ളതാണോ എന്ന് കണ്ടെത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഇതിനു കൂടുതല്‍ സമയം ആവശ്യമാണെന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!