Kudayathoor

ഓണക്കിറ്റ് വിതരണം നടത്തി

കുടയത്തൂർ : കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കുടയത്തൂർ ബ്ലൈന്റ് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജി സ്റ്റഡി സെന്റർ വിദ്യാർത്ഥികൾക്കായി സമാഹരിച്ച ഓണക്കിറ്റുകൾ അപു ജോൺ ജോസഫ് വിതരണം ചെയ്തു.

കെ.എഫ്.ബി സംസ്ഥാന വൈസ്.പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘം പ്രസിഡന്റ് എം.മോനിച്ചൻ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പാൾ റ്റി.പി. പ്രേം രാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജെയിംസ് ജോർജ്ജ്, ജില്ലാ സെക്രട്ടറി സി.ഐ പീതാമ്പരൻ , മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് നവാസ്, ഷൈലജ സി.പി, സന്ധ്യ ദേവി എസ്, സുമാ ദേവി പി.എൻ, തോമസ് മുണ്ടയ്ക്കപടവിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!