Kerala

ഓണം ബംപര്‍ സമ്മാന തുക 25 കോടി രൂപയായും ടിക്കറ്റ് നിരക്ക് 500 രൂപയായും വര്‍ദ്ദിപ്പിച്ചു

തിരുവനന്തപുരം; ഓണം ബംപര്‍ സമ്മാന തുക 25 കോടി രൂപയായി വര്‍ദ്ദിപ്പിച്ചു. ലോട്ടറി ഡയറക്ടറേറ്റിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് ചരിത്രത്തിലാദ്യമായാണ് 12 കോടിരൂപയ്ക്ക് മുകളിലുള്ള സമ്മാനം ലോട്ടറി വകുപ്പ് പരിഗണിക്കുന്നത്. 25, 28, 50 കോടി രൂപയുടെ സമ്മാനത്തുകകളുള്ള ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ധനവകുപ്പിനോട് ശുപാര്‍ശ ചെയ്തത്. ഇതില്‍ 25 കോടിരൂപയുടെ ടിക്കറ്റാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും മൂന്നാം സമ്മാനമായി ഒരു കോടിരൂപ വീതം 10 പേര്‍ക്കു൦ നൽകു൦. തിങ്കളാഴ്ച മുതല്‍ വില്‍പ്പന ആരംഭിക്കുന്ന ടിക്കറ്റിന് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. 90 ലക്ഷം വരെ ടിക്കറ്റ് അച്ചടിക്കാനുള്ള സംവിധാനമുണ്ട്. 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലോട്ടറി അടിക്കുന്നയാള്‍ക്ക് ലഭിക്കും. 54 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് കഴിഞ്ഞ തവണ വിറ്റത്.കഴിഞ്ഞ മൂന്നു വര്‍ഷമായി 12 കോടി രൂപയാണ് ഓണം ബംപറിന്റെ സമ്മാനത്തുക. 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് കൂടുതല്‍ വരുമാനം ഉണ്ടാക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് വില്‍പ്പനയെ ബാധിക്കുമെന്ന ആശങ്കയാണ് വില്‍പ്പനക്കാര്‍ പങ്കുവയ്ക്കുന്നത്.

Related Articles

Back to top button
error: Content is protected !!