Kerala

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഓണക്കിറ്റ് വിതരണം ഓണത്തിന് മുമ്പ് തന്നെ പൂർത്തിയാക്കും. ആഗസ്റ്റ് 23, ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിക്കുന്നത്. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും കിറ്റിൽ ഉണ്ടാകും. സെപ്റ്റംബർ 7 ഓടെ കിറ്റ് വിതരണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഓണത്തിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. ദിവസങ്ങൾ അനുസരിച്ചാണ് കിറ്റ് വിതരണം നടത്തുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ മഞ്ഞ കാർഡ് ഉള്ളവർക്കും വ്യാഴം,വെള്ളി ,ശനി ദിവസങ്ങളില്‍ പിങ്ക് കാർഡ് ഉള്ളവർക്കും ആഗസ്റ്റ് 29 മുതൽ 31 വരെ തീയതികളിൽ നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1 മുതൽ 3 വരെ തീയതികളിൽ വെള്ള കാർഡ് ഉള്ളവർക്കും ഓണക്കിറ്റ് വിതരണം നടത്തും.

Related Articles

Back to top button
error: Content is protected !!