ChuttuvattomIdukki

ഓണം ടൂറിസം വാരാഘോഷം: ഇടുക്കിയിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു

ഇടുക്കി: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഐ മൈതാനത്ത് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ അടക്കം വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന ഘട്ടത്തിലാണ് ഈ ഓണഘോഷം സംഘടിപ്പിക്കുന്നതെന്നത് അഭിമാനാർഹമാണെന്ന് മന്ത്രി പറഞ്ഞു. ക്രിക്കറ്റ് ടൂർണമെന്റിനെത്തിയ മത്സരാർത്ഥികൾക്ക് വിജയാശംസകൾ അറിയിച്ചാണ് മന്ത്രി മടങ്ങിയത്.
ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്തഗം ഡിറ്റാജ് ജോസഫ് അധ്യക്ഷത വഹിച്ചു. ക്രിക്കറ്റ് ടൂർണമെന്റിൽ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി പത്ത് ടീമുകൾ പങ്കെടുത്തു. പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിജി ചാക്കോ, ഇടുക്കി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചാര്‍ളി തോമസ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹി ടോമി ഇളന്തുരത്തിയില്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!