ChuttuvattomIdukki

ഓണം വാരാഘോഷം ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 2 വരെ

ഇടുക്കി: ജില്ലയിലെ ഈ വര്‍ഷത്തെ ഓണം വാരാഘോഷങ്ങള്‍ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എം.എം മണി എംഎല്‍എ, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ആലോചനാ യോഗത്തിലാണ് തീരുമാനം. ജില്ലാതല ഉദ്ഘാടനം ചെറുതോണിയിലും സമാപനം നെടുങ്കണ്ടത്തും നടക്കും. ഡിറ്റിപിസിയുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഓണാഘോഷങ്ങള്‍ നടക്കും. വിളംബര ജാഥ, എക്‌സിബിഷനുകള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍, സാംസ്‌കാരിക സന്ധ്യകള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ ഇടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാകും പരിപാടികള്‍ സംഘടിപ്പിക്കുക. ഓണാഘോഷ നടത്തിപ്പുമായി ബസപ്പെട്ട് ജില്ലാതല സംഘടകസമിതിയും രൂപീകരിച്ചു. ഓരോ മണ്ഡലങ്ങളിലെയും ആഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അതത് മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നേതൃത്വത്തിലും സംഘാടക സമിതി രൂപീകരിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ഡിറ്റിപിസി എക്‌സിക്യൂട്ടീവ് അംഗം സി വി വര്‍ഗീസ്, വ്യാപാരിവ്യവസായി സമിതി പ്രസിഡന്റ് സാജന്‍ കുന്നേല്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സി.എം അസീസ്, അനില്‍ കൂവപ്ലാക്കല്‍, ഡിറ്റിപിസി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡിറ്റിപിസി സെക്രട്ടറി ജിതീഷ് ജോസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!